European Football Foot Ball Top News

കുട്ടിഞ്ഞോയേ തേടി മുന്‍ ഗുരു ബ്രെണ്ടന്‍ റോഡ്ജെര്സ്

June 14, 2021

കുട്ടിഞ്ഞോയേ തേടി മുന്‍ ഗുരു ബ്രെണ്ടന്‍ റോഡ്ജെര്സ്

ബാഴ്സലോണ ഫോർവേഡ് ഫിലിപ്പ് കുട്ടിഞ്ഞോയെ ടീമില്‍ എത്തിക്കാന്‍ പ്രമുഘാ ഇംഗ്ലീഷ് ക്ലബ് ആയ ലേസ്ട്ടര്‍ സിറ്റി.ഈ വാര്‍ത്ത‍ പുറത്ത് വിട്ടത് സ്പാനിഷ്‌ സ്പോര്‍ട്ട്സ് മാധ്യമമായ മുണ്ടോ ഡിപോർടിവോ ആണ്.ഫോക്സ് ബോസ് ബ്രണ്ടൻ റോജേഴ്സ് ഒൻപത് വർഷം മുമ്പ് ലിവര്‍പൂളില്‍ ആയിരുന്നപ്പോള്‍ ആണ് കുട്ടിഞ്ഞോയെ ലിവര്‍പൂള്‍ സൈന്‍ ചെയ്യുന്നത്.

2018 ൽ ലിവർപൂളിൽ നിന്ന് ബാഴ്‌സയിൽ ചേർന്നതിനുശേഷം തന്റെ ഇംഗ്ലീഷ് ഫോം നിലനിര്‍ത്താന്‍ അദ്ദേഹം പാടുപെട്ടു.മ്യൂണിക്കിലേക്ക് പോയെങ്കിലും തരകേടില്ലാത്ത പ്രകടനം മാത്രമേ അദ്ദേഹത്തിന് കാഴ്ച്ചവക്കാന്‍ കഴിഞ്ഞുള്ളു.ഈ വേനൽക്കാലത്ത് അദ്ദേഹത്തെ വേതന ബില്ലിൽ നിന്ന് ഒഴിവാക്കാൻ ബാഴ്സ  തയ്യാറാണ്, അത് വായ്പയിലൂടെ താൽക്കാലിക അടിസ്ഥാനത്തിലാണെങ്കിലും.100 മില്യണ്‍ ഡോളറില്‍ പരം പണം നല്‍കി ബാഴ്സ സൈന്‍ ചെയ്ത താരത്തിന്‍റെ ഇപ്പോഴത്തെ മാര്‍ക്കെറ്റ് വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

Leave a comment