Foot Ball Top News

ജയം, മികച്ച തുടക്കം കാഴ്ചവച്ചു ബ്രസീല്‍

June 14, 2021

ജയം, മികച്ച തുടക്കം കാഴ്ചവച്ചു ബ്രസീല്‍

എതിരില്ലാത്ത മൂന്നു ഗോളിന് ജയം നേടി കൊണ്ട് വേനസ്വെലക്കെതിരെ  കോപക്ക് ബ്രസീല്‍ മികച്ച ഒരു തുടക്കം കുറിച്ചു.മാർക്വിൻഹോസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ എന്നിവർ ആണ് ബ്രസീലിനു വേണ്ടി ഗോള്‍ നേടിയത്.ആദ്യ പകുതിയില്‍ തന്നെ കോര്‍ണര്‍ കിക്കില്‍ നിന്നും ലഭിച്ച അവസരം ഗോളാക്കി മാറ്റി പിഎസ്ജി ക്യാപ്റ്റന്‍ ബ്രസീലിനു മേല്‍ക്കൈ നേടി കൊടുത്തു.തൊട്ടടുത്ത്‌ മറ്റൊരു ഗോള്‍ നേടി കൊണ്ട് റിച്ചാര്‍ഡ്ലിസന്‍ ലീഡ് ഇരട്ടിപ്പിച്ചു എന്ന് തോന്നിച്ചെങ്കിലും അതൊരു ഓഫ് സൈഡ് ഗോള്‍ ആയിരുന്നു.

ഡാനിലോയെ യോഹന്നാൻ കുമാന ഫൗള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി നെയ്മര്‍ ബ്രസീലിനു രണ്ടാം ഗോള്‍ നേടി കൊടുത്തു.89 ആം മിനുട്ടിൽ നെയ്മർ ക്രോസ്  ഗബ്രിയേൽ ബാർബോസ വീണ്ടും ഗോള്‍ നേടി.വിലപ്പെട്ട മൂന്നു പോയിന്‍റ്  നേടി കൊണ്ട് കോപക്ക് ബ്രസീല്‍ സ്വപ്നതുല്യമായ ഒരു തുടക്കം തന്നെ കാഴ്ചവച്ചു.ബ്രസീൽ അടുത്ത മത്സരത്തില്‍  വ്യാഴാഴ്ച പെറുവിനെ നേരിടും വെനസ്വേല  കൊളംബിയയേയും നേരിടും.

 

 

Leave a comment