European Football Foot Ball Top News

ഇംഗ്ലണ്ടിനു മധുരപ്രതികാരം; വിജയത്തുടക്കം

June 13, 2021

ഇംഗ്ലണ്ടിനു മധുരപ്രതികാരം; വിജയത്തുടക്കം

ക്രൊയേഷ്യക്കെതിരെ ഒരു ഗോളിന്റെ വിജയവുമായി ഇംഗ്ലണ്ട് യുറോക്ക്  തുടക്കം കുറിച്ചു.വിജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടിയ അവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി.2018 വേള്‍ഡ് കപ്പില്‍ തങ്ങളെ തോല്‍പിച്ചു കൊണ്ട് ഫൈനലിലേക്ക് പ്രവേശിച്ച ക്രൊയേഷ്യക്കെതിരെ ഒരു മധുര പ്രതികാരത്തിനും  ഇംഗ്ലണ്ട് വഴിയൊരുക്കി.

 

എന്നാല്‍ താര സമ്പനമായ ഇംഗ്ലണ്ട് നിരക്ക് ഒരു ഗോളിന് മാത്രമേ ക്രൊയേഷ്യക്കെതിരെ ജയം നേടാന്‍ ആയുള്ളൂ എന്നതും കോച്ച് സൗത്ത്ഗേറ്റിനു ആശങ്ക നല്‍കുന്നുണ്ടാകും.ഇരു ടീമുകളും ബലാബലം കാഴ്ച്ചവച്ച മത്സരത്തില്‍ റഹീം സ്ടര്‍ലിംഗ് ആണ് ഇംഗ്ലണ്ടിനു വേണ്ടി വിജയഗോള്‍   നേടിയത്.മാര്‍ക്കസ് റാഷ്ഫോര്‍ഡ്,ഹേണ്ടെഴ്സന്‍,ലാവിന്‍ കാല്‍വേര്‍ട്ട് എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കാതെ ആണ് സൗത്ത് ഗെറ്റ്‌  ഇന്നത്തെ ഇംഗ്ലണ്ട്  ടീമിനെ തിരഞ്ഞെടുത്തത്.

Leave a comment