Foot Ball Top News

കോപക്ക് നാളെ രാവിലെ തിരി തെളിയും ആദ്യ മത്സരത്തില്‍ തന്നെ ബ്രസീല്‍ അരങ്ങേറും

June 13, 2021

കോപക്ക് നാളെ രാവിലെ തിരി തെളിയും ആദ്യ മത്സരത്തില്‍ തന്നെ ബ്രസീല്‍ അരങ്ങേറും

2021 കോപ അമേരിക്ക ഞായറാഴ്ച രാത്രി ആതിഥേയരായ ബ്രസീൽ വടക്കൻ അയൽക്കാരായ വെനിസ്വേലയെ എസ്റ്റാഡിയോ നാഷനൽ ഡി ബ്രസീലിയയിൽ വച്ചു  ഏറ്റുമുട്ടുന്നു.2019 ൽ അവർ നേടിയ കിരീടം നിലനിർത്താൻ പോന്ന ശക്തി ഇപ്പോള്‍ അവര്‍ക്കുണ്ട്.പോരാത്തതിന് മറ്റ് ടീമുകളുടെ മോശം പ്രകടനവും ബ്രസീലിനു കോപ കിരീടം ലഭിക്കാനുള്ള സാധ്യത കൂട്ടുന്നു.

കൊളംബിയയിലെ അശാന്തിയും അർജന്റീനയിലെ കൊറോണ വൈറസും കാരണം അവസാന നിമിഷം ബ്രസീലിനെ ഈ വേനൽക്കാല ടൂർണമെന്റിന്റെ ആതിഥേയരായി തിരഞ്ഞെടുത്തു. അതിനാല്‍ ഹോം ഗെയിം മെറിറ്റ്‌ അവര്‍ക്ക് ലഭിക്കും.ടൂര്‍ണമെന്റ്  നടത്തുന്നതിനു ബ്രസീലിലെ പല താരങ്ങളും പരസ്യമായി രംഗത്ത് വന്നിരുന്നു.എന്നാല്‍ എല്ലാ തടസങ്ങളും മറികടന്ന് കൊണ്ട് കോപക്ക് തിരി തെളിയും.നാളെ രാവിലെ ഇന്ത്യന്‍ സമയം രണ്ടരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

 

Leave a comment