ഈ സമ്മറില്‍ ബെര്‍ണാര്‍ഡോ സില്‍വ സിറ്റി വിട്ടേക്കും
പെപ് ഗ്വാർഡിയോളയുടെ കീഴിൽ തന്നെ ഇനി ആവശ്യമില്ല എന്നും അതിനാല്‍ ഇനി ഒരു വേറെ ഓപ്ഷന് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിറ്റി താരം ബെര്‍ണാര്‍ഡോ സില്‍വ. താരത്തിന്റെ ഈ ഒരു പുതിയ തീരുമാനം പുറത്തേക്ക് കൊണ്ടുവന്നത് ഡങ്കൻ കാസിൽസ് ആണ്.
സിറ്റിയില്‍ നിലവില്‍ പ്രതിഭയുള്ള താരങ്ങള്‍ക്ക് പഞ്ഞം ഒന്നുമില്ല അതിനാല്‍ ആണ് താരം തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്.ഫില്‍ ഫോഡന്റെ ഫോമിലേക്കുള്ള ഉയര്‍ച്ച അതുപോലെ തന്നെ ക്രിയേറ്റീവ് ആയ ഡി ബ്രൂയ്ന,ഗുണ്ടോഗന് എന്നിവരുടെ സാനിധ്യവും സില്‍വയുടെ റോളിന് വെല്ലുവിളിയാവുന്നു.തനിക് ഇപ്പോഴും മാര്‍ക്കറ്റില്‍ നല്ല വിലയാണ് എന്ന തിരിച്ചറിവും അദ്ദേഹത്തിന് ഉണ്ട്.അറ്റ്ലെറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും അദ്ദേഹത്തിന്റെ ലഭ്യത പരിശോധിക്കുന്നുണ്ടെന്ന് ഇതിനകം തന്നെ പറയപ്പെടുന്നു.






































