ടോട്ടന്‍ ഹാമില്‍ നേത്ര്വതമാറ്റം
48 കാരനായ ഇറ്റാലിയൻക്കാരന് ആയ ഫാബിയോ പാരാറ്റിക്കി വേനൽക്കാലത്ത് സ്പർസിൽ ചുമതലയേൽക്കും.ടോട്ടൻഹാം ഫാബിയോ പാരാറ്റിക്കിയെ ഫുട്ബോൾ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.സീരി എ ഭീമന്മാര് ആയ യുവന്ടസില്‍ 11 വർഷം അദ്ദേഹം ചിലവഴിച്ചിട്ടുണ്ട്.ജൂലൈ ഒന്നിന് അദ്ദേഹം സ്പർസിൽ ചുമതലയേൽക്കും, ഒരു മാനേജർക്കായുള്ള തിരയൽ ക്ലബ് തുടരും.ഇതോടെ ടോട്ടന്‍ഹാം ഒരു പുതിയ പ്രൊജക്ട്ടിലേക്ക് കാല് വച്ച് എന്ന് വേണം കരുതാന്‍.
ക്ലബ്ബിന്റെ കായിക പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, ഫുട്ബോൾ ഇൻഫ്രാസ്ട്രക്ചർ എന്നിവ കൈകാര്യം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും പരാറ്റിക്ക് ഉത്തരവാദിത്തമായിരിക്കും” എന്നാണ് ക്ലബ് പ്രസ്ഥാവന ഇറക്കിയത്.പുതിയ ചാലെഞ്ചിനെ പറ്റി ചോദിച്ചപ്പോള്‍ താന്‍ ത്രില്ലില്‍ ആണ് എന്നും തന്നോടും തന്നെ വിശ്വസിച്ചതിന് ക്ലബ്ബിനോടും ചെയർമാനോടും നന്ദി പറഞ്ഞു. ടോട്ടൻഹാം യുകെയിലെയും യൂറോപ്പിലെയും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.






































