കന്നി അങ്കത്തിനൊരുങ്ങി ഓറഞ്ചു പട; എതിരാളികൾ ഉക്രൈൻ
ഞായറാഴ്ച ആംസ്റ്റർഡാം അരീനയിൽ യൂറോ 2020 ഗ്രൂപ്പ് സിയിൽ നെതർലാൻഡ്‌സ് ഉക്രെയ്നിനെ നേരിടും.നിലവിലെ ഫോം അനുസരിച്ചു ഈ രണ്ട് രാജ്യങ്ങളും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു.അതിനാല്‍ ഇന്നത്തെ മത്സരത്തിലെ വിജയി ആയിരിക്കും ഒരുപക്ഷേ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുക.

അവരുടെ ആദ്യ സന്നാഹ മത്സരത്തിൽ നെതർലാൻഡ്‌സ് 2-2 സമനിലയിൽ പിരിഞ്ഞെങ്കിലും കഴിഞ്ഞ വാരാന്ത്യത്തിൽ ജോർജിയയെ 3-0ന് തോല്‍പിച്ചു കൊണ്ട് നെതര്‍ലാന്റ്സ് വീണ്ടും ഫോമിലേക്ക് ഉയര്‍ന്നു.തകര്‍ന്ന് തരിപ്പണം ആയ നെതര്‍ലന്റ്സിനെ വീണ്ടും പ്രതാപത്തിലേക്ക് നയിച്ച കോമാനറെ അഭാവം എത്രമാത്രം അവര്‍ക്ക് തിരിച്ചടി ആവുമെന്ന് കണ്ടറിയണം.പുതിയ കോച്ച് വാന്‍ ഡീ ബോയെര്‍ നല്ലൊരു മാനേജര്‍ അല്ല എന്നും അദ്ദേഹത്തിന്റെ രീതിയെ വിമര്‍ശിച്ചും പല ദിക്കില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.അതിനു ഒരറുതി വരുത്താന്‍ അദ്ദേഹത്തിന് പറ്റിയ അവസരം ആണ് ഇത്.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം.