European Football Foot Ball Top News

എറിക്സന്‍ തളര്‍ന്ന് വീണു ; മത്സരം നിര്‍ത്തിവച്ചു

June 12, 2021

എറിക്സന്‍ തളര്‍ന്ന് വീണു ; മത്സരം നിര്‍ത്തിവച്ചു

കോപ്പൻഹേഗനിൽ ഫിൻ‌ലാൻഡിനെതിരായ യൂറോ 2020 ശനിയാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ പിച്ചിൽ മയങ്ങി വീണതിനെ തുടര്‍ന്ന് ആദ്യ പകുതിയിൽ തന്നെ  മത്സരം താൽക്കാലികമായി നിർത്തിവച്ചു.ടച്ച്‌ലൈനിനടുത്ത് വീണുപോയ ഇന്റർ മിലാൻ കളിക്കാരനെ എണീപ്പിക്കാന്‍ മെഡിക്കൽ സ്റ്റാഫ് ഓടിയെത്തി.

 

മെഡിക്കൽ അടിയന്തരാവസ്ഥ കാരണം കോപ്പൻഹേഗനിൽ നടന്ന   യുവേഫ യൂറോ 2020 മത്സരം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് യുവേഫ ട്വീറ്റ് ചെയ്തു.ഡാനിഷ് തലസ്ഥാനത്തെ പാർക്കൺ സ്റ്റേഡിയത്തിൽ അക്രോശര്‍ ആയിരുന്ന ജനങ്ങള്‍ എറിക്സന്‍ വീണതോടെ ഇടി വെട്ടിയ പോലെ ഇരുന്നു.15 മിനിറ്റിനുശേഷം എറിക്സനെ മൈതാനത്ത് നിന്ന് മാറ്റി.ഡെന്മാര്‍ക്ക്‌ താരങ്ങള്‍ കളം വിടുകയും അതിനുശേഷം ഫിൻ‌ലാൻഡിന്റെ കളിക്കാരും പിച്ച് വിട്ടു.മത്സരം നിര്‍ത്തിവക്കുന്നത്  ഇരു ടീമുകളും ഗോള്‍ ഒന്നും നേടിയിരുന്നില്ല.

Leave a comment