മെസ്സിയുടെ ഫുട്ബോള്‍ വീഡിയോസ് എന്നെ സന്തോഷിപ്പിക്കുന്നു എന്ന് ചേത്രി
ജൂൺ 7 ന് നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 2-0 ന് ജയിച്ചപ്പോൾ ഛേത്രി തന്റെ രണ്ടാം ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ മെസ്സിയെ അദ്ദേഹം മറികടന്നിരുന്നു.മെസ്സിയോട് തന്നെ ഉപമിക്കുന്നവര്‍ ഒരു മണ്ടന്‍ ലോകത്തില്‍ ആണ് കഴിയുന്നത് എന്നും ചേത്രി വെളിപ്പെടുത്തി.
താന്‍ എപ്പോഴെങ്കിലും വിഷമിച്ചു ഇരിക്കുകയാന്നെകില്‍ തന്റെ മൂഡ് മാറ്റാന്‍ മെസ്സിയുടെ വീഡിയോ ആണ് കാണുക എന്നും അദ്ദേഹത്തിനെ നേരില്‍ കണ്ടാല്‍ താരത്തിനോടുള്ള ബഹുമാനം പങ്കുവയ്ക്കും എന്നും അദ്ദേഹത്തിന്റെ വലിയ ആരാധകന്‍ ആണ് താന്‍ എന്ന് വെളിപ്പെടുത്തുകയും ചെയ്യുമെന്ന് ചേത്രി പറഞ്ഞു.”എന്നെക്കായിലും മികച്ച ഫുട്ബോള്‍ കളിക്കുന്ന ആയിരക്കണക്കിന് താരങ്ങള്‍ ഉണ്ട്.അവര്‍ എല്ലാവരും മെസ്സിയുടെ ആരാധകന്മാര്‍ ആണ് എന്നതാണ് അദ്ദേഹവും മറ്റെല്ലാരും തമ്മില്‍ ഉള്ള വിത്യാസം.” ചേത്രി കൂട്ടിച്ചേര്‍ത്തു.