സ്വിറ്റ്സര്‍ലാന്‍ഡ് വേല്‍സ് മത്സരം സമനിലയില്‍
യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് എയിൽ ശനിയാഴ്ച നടന്ന ബാക്കു ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ഏറ്റുമുട്ടലിൽ വേല്‍സ് – സ്വിറ്സര്ലാന്റ് മത്സരം സമനിലയി പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ വീധം നേടി.ഇന്നലെ വിജയം നേടിയ ഇറ്റലി മൂന്നു പോയിന്റോടെ ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനത്താണ്.
ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.എന്നാല്‍ 49 ആം മിനുട്ടില്‍ സമനില പൂട്ട് പൊട്ടിച്ചു കൊണ്ട് ബ്രീല്‍ എമ്പോളോ സ്വിറ്സ്ടര് ലാണ്ടിന് ലീഡ് നേടി കൊടുത്തു.ഒരു ഗോള്‍ മടക്കാന്‍ വേല്‍സിന് 74 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.കീഫര്‍ മൂര്‍ ഗോളില്‍ ആണ് വേല്‍സ് തങ്ങളുടെ യൂറോയിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയത്തെ മറികടന്നത്.ടൂർണമെന്റിന്റെ ഓപ്പണറിൽ തുർക്കിക്കെതിരെ 3-0 ന് തകർപ്പൻ ജയം നേടിയ ഇറ്റലി ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ സ്വിറ്റ്സര്‍ലാണ്ടിനെയും തുര്‍ക്കി വേല്സിനെയും നേരിടും.