യുറോയില്‍ ഇന്ന് മുതല്‍ പന്തുരുളും ; ആദ്യ മത്സരം തുര്‍ക്കിയും ഇറ്റലിയും തമ്മില്‍
ഒരു വർഷം നീണ്ടുനിന്ന കാലതാമസത്തെത്തുടർന്ന്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂറോ 2020 ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും.ആദ്യ മത്സരത്തില്‍ തുര്‍ക്കിയേ അവരുടെ ഹോം ഗ്രൗണ്ടായ ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ വച്ചു ഇറ്റലി നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ടരക്കാണ് മത്സരം നടക്കാന്‍ പോകുന്നത്.
നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി ഈ വേനൽക്കാലത്ത് യുവത്വത്തിന്റെ കരുത്തോടെ യുറോ യിലേക്ക് തിരിച്ചെത്തി.കഴിഞ്ഞ വേള്‍ഡ് കപ്പ് യോഗ്യത നേടാന്‍ കഴിയാത്ത ഇറ്റലിയേ അപ്പാടെ കോച്ച് റോബർട്ടോ മാൻസിനി മാറ്റിയെടുത്തിരിക്കുന്നു.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അവരുടെ എതിരില്ലാത്ത ഹോം റെക്കോർഡ് 56 മത്സരങ്ങള്‍ വരെ നീളുകയും ചെയ്തിട്ടുണ്ട്.മാന്‍സിനിക്ക് 2026 വേള്‍ഡ് കപ്പ് വരെ ഇറ്റലി കോണ്ട്രാക്റ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്.






































