European Football Foot Ball Top News

ഇംഗ്ലീഷ് ക്ലബുകള്‍ക്ക് പിഴ വിധിച്ച് UEFA

June 10, 2021

ഇംഗ്ലീഷ് ക്ലബുകള്‍ക്ക് പിഴ വിധിച്ച് UEFA

പിരിഞ്ഞുപോകാൻ ശ്രമിച്ച ആറ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് യുവേഫ 31 മില്യൺ ഡോളർ പിഴ ഈടാക്കി.സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള യുവേഫക്കും ഫിഫക്കും  ശിക്ഷിക്കാനാവില്ലെന്ന് ബാഴ്സലോണ, യുവന്റസ്, റയൽ മാഡ്രിഡ് എന്നിവർ ഏപ്രിലിൽ വാദിച്ചിരുന്നു.

സൂപ്പര്‍ ലീഗ് എന്ന തീരുമാനത്തിന് എതിരെ പ്രീമിയർ ലീഗ് ബുധനാഴ്ച അതില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ഓരോ ടീമില്‍  നിന്നും   5.1 മില്യണ്‍  ഡോളര്‍ ഈടാക്കുമെന്ന് പറഞ്ഞിരുന്നു. ആരാധകർ, താഴേത്തട്ടിലുള്ള ലീഗുകൾ, കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ എന്നിവയ്ക്കായി ഈ പണം നിക്ഷേപിക്കുമെന്നും അറിയിച്ചു.ഇംഗ്ലീഷ് ക്ലബുകള്‍ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് അത് മാറ്റാന്‍ ഉള്ള തീരുമാനത്തില്‍ ആണ് എന്നും അതിനുള്ള ഒരു പ്രായശ്ചിത്തം ആയി ഈ തുകയെ കണ്ടാല്‍ മതി എന്നും പ്രിമിയര്‍ ലീഗ് വെളിപ്പെടുത്തിയിരുന്നു.

Leave a comment