യുറോക്ക് മുന്നേയുള്ള അവസാന മത്സരത്തിന് ഒരുങ്ങി ഫ്രാന്‍സ്
ചൊവ്വാഴ്ച യൂറോ 2020 നായുള്ള ഒരുക്കങ്ങൾ ഫ്രാൻസ് അന്തിമമാക്കി. ബൾഗേറിയയെ സ്റ്റേഡ് ഡി ഫ്രാൻസിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അവര്‍ അവരുടെ അവസാന സൗഹൃദ മത്സരത്തിനു തയ്യാറെടുക്കുന്നു.അവസാന പോരാട്ടത്തിൽ ലെസ് ബ്ല്യൂസ് വെയിൽസിനെ 3-0ന് കീഴടക്കി, ബൾഗേറിയയുടെ നിർഭാഗ്യവശാൽ റഷ്യയോട് 1-0 ന് പരാജയപ്പെട്ടു.
കര്‍ട്ട് സൗമ,കാന്‍റെ,ജിരൂഡ് എന്നിവര്‍ ഇന്നത്തെ ടീമിനൊപ്പം ചേരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.ടീം കൂടുതല്‍ ശക്തി നെടുമെങ്കിലും ഫ്രാന്‍സിന്റെ മോശം ഹോം റെക്കോര്‍ഡ് ഡെഷാമ്പ്സിനെ വലക്കുന്നത്.അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രം ആണ് അവര്‍ക്ക് പറയാന്‍ ഉള്ളത്.ജർമ്മനി, പോർച്ചുഗൽ, ഹംഗറി എന്നിവയുമായുള്ള യൂറോയുടെ മരണസംഘത്തില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ ഇനിയും ഏറെ മെച്ചപ്പെടെണ്ടത് ഉണ്ട്.






































