ലാറ്റ്വിയയെ 7 up കുടിപ്പിച്ച് ജര്‍മനി
അടുത്തയാഴ്ച ആരംഭിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കാമ്പെയ്‌നിനായി റിഹേഴ്‌സൽ പൂർത്തിയാക്കിയ ജർമ്മനി തിങ്കളാഴ്ച 7-1ന് ലാത്വിയയെ തകർത്തു.ജര്‍മനി അഞ്ച് ആദ്യ പകുതിയില്‍ ഗോളുകൾ നേടി.ചാമ്പ്യൻസ് ലീഗ് ജേതാവായ ചെൽസി ഹാവെർട്‌സ് ഗോള്‍ നേടി കൊണ്ട് ഹരിശ്രീ കുറിച്ചു.ഇൽകെ ഗുണ്ടോഗൻ, മുള്ളർ എന്നിവരുടെ ഗോളുകൾ മൂലം എതിരില്ലാത്ത മൂന്നു ഗോളുകള്‍ എന്ന നിലയില്‍ എത്തി ജര്‍മനി.
രണ്ടാം പകുതിയില്‍ സെര്‍ജി ഗ്നാബ്രി,ലിരോയ് സാനെ,ടിമോ വെര്‍ണര്‍ എന്നിവരും ജര്‍മന്‍ നിരയില്‍ ഗോള്‍ ന്‍ നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.ലാറ്റ്വിയ ഗോള്‍ കീപ്പര്‍ ഒസോലസ് നേടിയ ഓണ്‍ ഗോളും അവരുടെ ദൗര്‍ഭാഗ്യത്തെ അടിവരയിട്ടു.അലക്സെജ് സാവെൽജെവിന്റെ ഗോളോടെ ലാറ്റ്വിയ ഒരു ആശ്വാസ ഗോൾ നേടി.ടീമിന്‍റെ പ്രകടനത്തെ കോച്ച് ജോക്കിം ലോ വാനോളം പ്രശംസിച്ചു.






































