ബാഴ്സക്ക് എട്ടിന്റെ പണി നല്കി പിഎസ്ജി
നെതർലാൻഡ്സ് ഇന്റർനാഷണൽ മിഡ്ഫീൽഡർ ജോർജീനിയോ വൈനാല്ടത്തിനെ ബാഴ്സലോണക്ക് ലഭിക്കില്ല എന്നും മിഡ്ഫീൽഡർ ഇപ്പോൾ പാരീസ് സെന്റ് ജെർമെയ്നിലേക്കാണ് പോകുന്നതെന്ന് റിപ്പോർട്ട്.താരത്തിന്റെ മെഡിക്കൽ പൂർത്തിയാക്കുന്നതിന് ഡച്ച് പരിശീലന ക്യാമ്പിലേക്ക് തങ്ങളുടെ സ്റ്റാഫുകളെ അയയ്ക്കാൻ ബാഴ്സ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ പോലും ഉണ്ടായിരുന്നു.
എന്നിട്ടും ഏറ്റവും പുതിയ അപ്ഡേറ്റ് സൂചിപ്പിക്കുന്നത് ലിഗ് 1 ഭാഗത്തു നിന്ന് ഒരു വലിയ സാമ്പത്തിക ഓഫർ ലഭിച്ചതിന് ശേഷം മിഡ്ഫീൽഡർ പിഎസ്ജിയിലേക്ക് മാറാൻ തീരുമാനിച്ചു എന്നാണ്.ബാഴ്സ നല്‍കാം എന്ന് പറഞ്ഞ തുകയുടെ ഇരട്ടിയാണ് പിഎസ്ജി ഓഫര്‍ ചെയ്തത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇപ്പോൾ മറ്റ് മിഡ്ഫീൽഡ് ടാർഗെറ്റുകൾക്കായി നോക്കുമോ അതോ ഇതിനകം ഉള്ള താരങ്ങള്‍ വച്ച് കളിക്കുംമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.






































