കാനറി പട ഉയര്‍ന്നു പറക്കുന്നു
വെള്ളിയാഴ്ച പോർട്ടോ അലെഗ്രെയിൽ നടന്ന ലോകകപ്പ് യോഗ്യതാ സമനിലയിൽ ബ്രസീൽ ഇക്വഡോറിനെ 2-0ന് തോൽപ്പിച്ചു.അഞ്ചാം ജയം നേടി കൊണ്ട് ഖത്തർ 2022 വേള്‍ഡ് കപ്പിലെ ദക്ഷിണ അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തി.എവർട്ടൺ ഫോർവേഡ് റിച്ചാർലിസൺ രണ്ടാം പകുതിയിൽ 20 മിനിട്ടിന് ശേഷം ഗോള്‍ നേടി കൊണ്ട് ബ്രസീലിനു ലീഡ് നേടി കൊടുത്തു.
ഗബ്രിയേൽ ജീസസിനെതിരെ വന്ന ഫൗള്‍ കാള്‍ അസിസ്റ്റന്റ് റഫറിയുമായി (VAR) ആലോചിച്ച ശേഷം റഫറി പെനാല്‍ട്ടി അനുവദിച്ചു.ഗോള്‍ നേടി കൊണ്ട് നെയ്മര്‍ ബ്രസീലിന്റെ ലീഡ് ഇരട്ടിപ്പിച്ചു.ജൂൺ 8 ന് അസുൻസിയോണിൽ പരാഗ്വേയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം, ഇക്വഡോർ അതേ ദിവസം പെറുവിനെതിരെ കളിക്കും.കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ ബ്രസീലിന്റെ എതിരാളി വെനസ്വേലയാണ്.






































