Editorial European Football Foot Ball Top News

ഡെൻമാർക്ക്‌ – യൂറോയിലെ കറുത്ത കുതിരകൾ

June 4, 2021

author:

ഡെൻമാർക്ക്‌ – യൂറോയിലെ കറുത്ത കുതിരകൾ

ഏതൊരു ടൂർണ്ണമന്റിനും ഭംഗിയേറുന്നത്‌ ഗോലിയാത്തുകളെ വീഴ്ത്തുന്ന ദാവിദുകളെ കാണാനാകുമ്പോഴാണ്‌.
മറ്റേത്‌ ഭൂഖണ്ഢങ്ങളേയും പിറകിലേക്ക്‌ നിർത്തി യൂറോപ്‌ കാൽപന്തുകളിയുടെ മേലാളന്മാരാകുന്നത്‌ ഇവിടെ ആർക്കും ആരേയും വീഴ്ത്താം എന്ന അനിശ്ചിതാവസ്ഥ കൊണ്ടാണ്‌.

സംവരണം കൊണ്ടുമാത്രം ദാരിദ്രത്തെ പിൻപറ്റി ലോകകപ്പിനെത്തുന്ന ആഫ്രിക്കൻ, ഏഷ്യൻ കുഞ്ഞന്മാരില്ലാത്ത, ബ്രസീലും അർജ്ജന്റീനയും ഇല്ലാത്ത യൂറോ കപ്പ്‌ മത്സരങ്ങളുടെ ക്വാളിറ്റിയിൽ ലോകകപ്പിനേക്കാൾ മുകളിലാകുന്നതും അതുകൊണ്ടുകൂടിയാണ്‌.

ഓട്ടോ റഹാഗലിന്റെ ഗ്രീസും ലാഡ്രോപ്പിന്റെ ഡെന്മാർക്കും കിരീടങ്ങൾക്കൊണ്ട്‌ ദാവീദുകളായപ്പോൾ, അർഷാവിന്റെ റഷ്യയും ആർദ്ദ ടുറാന്റെ തുർക്കിയും കിരീടങ്ങൾക്കടുത്ത്‌ വരെ എത്തിയവരാണ്‌.
ഈ യൂറോ കപ്പിനും വമ്പന്മാരുടെ കണ്ണീർ വീഴ്ത്തുവാൻ കെൽപ്പുള്ളവർ യൂറോ ക്ക്‌ ടിക്കറ്റെടുത്തെത്തുന്നുണ്ട്‌.
കറുത്ത കുതിരകളോ, അണ്ടർ ഡോഗ്സോ എന്ത്‌ പേരിട്ട്‌ വിളിക്കണമെന്നത്‌ നിങ്ങളുടെ ചോയ്സാണ്‌.
തുർക്കിയും ഡെന്മാർക്കും അരിഞ്ഞ്‌ വീഴ്ത്തുന്ന തലകൾ ഈ യൂറോയിൽ കാണാമെന്ന് വിശ്വസിക്കുന്നു.
ഡെന്മാർക്ക്‌ സെമി വരെ യെങ്കിലും ഉറപ്പ്‌ വരുത്തേണ്ട ടൂർണ്ണമെന്റാണ്‌ ഡാനിഷ്‌ ആരാധകരെ സംബന്ധിച്ച്‌ ഇത്തവണത്തേത്‌.

‘Attack wins youu matches Defense wins youu tournaments.’
പിറ്റർ ഷ്മൈക്കലിന്റെ ലെഗസി യെ മറികടന്ന് കാസ്പർ ഷ്മൈക്കൽ തന്റെ പേർ സോക്കർ വേൾഡിൽ പിൻ ചെയ്ത്‌ കഴിഞ്ഞിരിക്കുന്നു. ഡാനിഷ്‌ വല കാക്കേണ്ടതും അയാളാണ്‌.
അയാൾക്ക്‌ മുന്നിൽ പ്രതിരോധ നിര കെട്ടുന്നത്‌ മൂന്ന് ടോപ്‌ നോച്ച്‌ സി.ബി.’സ്‌ ആണ്‌- ക്രിസ്ത്യൻസൺ എന്ന ചെൽസിയിലെ തിയാഗോ യുടെ പിൻഗാമി,മിലാന്റെ പടനായകൻ സൈമൻ ക്യാർ,സതാപ്റ്റന്റെ ഉയരക്കാരൻ യാനിക്‌ വെസ്റ്റർഗാഡ്‌. പേപ്പറിലെ കരുത്ത്‌ പ്രതിരോധനിരയിലും കാണിക്കാനായാൽ വല തുളക്കാൻ എതിരാളികൾ കുറച്ച്‌ കഷ്ടപ്പെടേണ്ടി വരും.

കളി നിയന്ത്രിക്കേണ്ട മധ്യനിരയിൽ എറിക്സൺ എന്ന മാസ്റ്റർ ബ്രയ്ൻ ഇടം പിടിക്കുന്നുണ്ട്‌, അയാളെ അക്രമണത്തിന്‌ മാത്രമായി വിട്ടുകൊടുത്ത്‌ ഡിഫൻസ്‌ ഷീൽഡ്‌ ചെയ്യുന്നത്‌ രണ്ട്‌ machines ആണ്‌-ബൊറൂസിയയുടെ തോമസ്‌ ഡെലേനിയും ജോസെ മൗറിഞ്ഞോയുടെ പ്രിയശിക്ഷ്യൻ പിയറെ ഹോങ്ങ്ബർഗ്ഗും.റോബർട്‌ സ്കോവിന്റെ എനർജ്ജിയും പ്ലെയിംഗ്‌ ഇലവനിലെത്തുമെന്നുറപ്പാണ്‌.

എറിക്സണിന്റെ ആരും കൊതിക്കുന്ന ത്രൂബോളുകൾക്കും ചിപ്പുകൾക്കും ഗോൾ വലയിലേക്ക്‌ വഴികാണിക്കേണ്ട ചുമതല മൂന്നുപേരിലാണ്‌. ലൈപ്സീഗിന്റെ പോൾസണിലും അയാക്സിന്റെ യംഗ്‌ ബ്രിഗേഡിന്റെ രത്നങ്ങളിലൊരാളായിരുന്ന ഡോൾബർഗ്ഗിലും ബ്രാത്‌ വൈറ്റിലുമാണ്‌.
ഡോൾബെർഗ്ഗിന്റെ കൃത്യതയും പോൾസന്റെ എതിരാളിയെ കുഴക്കുന്ന മൂവ്‌-മെന്റ്സും ബ്രാത്വൈറ്റിന്റെ വർക്ക്‌ റേറ്റും ഡെന്മാർക്കിനെ കീരീടം സ്വപ്നം കാണാൻ
കൊതിപ്പിക്കുന്നുണ്ട്‌.

ജോൺ ഡാൽ തോമാസന്റെ പിന്മുറക്കാർ അയാൾ ആഗ്രഹിച്ചത്‌ യാഥാർത്ഥ്യമാക്കാൻ ബൂട്ടുകെട്ടുന്നവരാണ്‌.

Leave a comment