European Football Foot Ball Top News

പെപ്പിന് കീഴില്‍ കളിക്കുമോ റാമോസ് ????

June 2, 2021

പെപ്പിന് കീഴില്‍ കളിക്കുമോ റാമോസ് ????

റയൽ മാഡ്രിഡിൽ പ്രതിരോധക്കാരൻ കരാര്‍  പുതുക്കിയില്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി സെർജിയോ റാമോസിന്റെ സ്ഥിതി അടുത്തറിയുകയും രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്യുമെന്നും ഒന്നിലധികം വൃത്തങ്ങൾ ഇ.എസ്.പി.എന്നിനോട് പറഞ്ഞു.കോച്ച് പെപ് ഗ്വാർഡിയോള റാമോസിന്റെ  അനുഭവസമ്പത്തിനെയും   നേതൃത്വഗുണങ്ങളെയും വിലവക്കുന്നു.

താരത്തിന്‍റെ ഇതുവരെയുള്ള പ്രൊഫൈല്‍  അടിസ്ഥാനമാക്കി അദ്ദേഹത്തിന് അനുയോജ്യമായ ഒരു ഡീൽ വാഗ്ദാനം ചെയ്യാൻ സിറ്റി നോക്കുന്നു.പ്രകടനം നന്നായാല്‍ മൂന്നാം കൊല്ലവും അദ്ദേഹത്തിന് സിറ്റിയില്‍ തുടരാം.അല്ലെങ്കിൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ന്യൂയോർക്കിലെ മേജർ ലീഗ് സോക്കറില്‍ താരത്തിന് ഒരു റോള്‍ നല്‍കാനും അവര്‍ തയ്യാറാണ്.എന്നാല്‍ ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത് കുറച്ച്  കൊല്ലങ്ങള്‍ക്ക് മുന്നേ ബധവൈരികള്‍ ആയ ഇരുവരും ഒരു ടീമില്‍ കളിക്കാന്‍ കാണൂന്നതിനാണ് .

Leave a comment