സെവിയന്‍ ഡിഫണ്ടര്ക്ക് പിന്നാലെ മുന്‍നിര ക്ലബുകള്‍
യുവ സെവിയന്‍ ഡിഫണ്ടര്‍ ജൂള്‍സ് കൌണ്ടേ അടുത്ത സീസണില്‍ തന്റെ കരിയറില്‍ വളരെ ഗൌരവപൂര്‍ണമായ ഒരു നീക്കം നടത്തും.താരത്തിനെ സൈന്‍ ചെയ്യാന്‍ പല മുന്‍നിര ക്ലബുകളും നീക്കങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ട്.റയല്‍ ,ബാഴ്സ,യുണൈറ്റഡ് എന്നിവര്‍ താരത്തിന്റെ കാര്യം സെവിയയുമായി ചര്‍ച്ച നടത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്.
താരത്തിന് സെവിയ തീരുമാനിച്ചിരിക്കുന്ന റിലീസ് ക്ലോസ് 75 മില്യണ്‍ യുറോ ആണ്.ഈ സമയത്ത് ഒരു ഡിഫണ്ടര്ക്ക് ഇത്രക്ക് വില നല്കാന് ആരു തയ്യാറാവും എന്നതും ഒരു ചോദ്യമാണ്.ഏരിയൽ ഗെയിമിൽ ആധിപത്യം പുലർത്തുന്ന ഇദ്ദേഹം ടീമിന്റെ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാമെന്ന് അറിയുന്ന പക്വതയുള്ള, അച്ചടക്കമുള്ള കളിക്കാരനാണ്. ശാരീരികവും വൈകാരികവുമായ കരുത്തിനു ഉടമയായ താരം പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്നുണ്ട്.






































