European Football Foot Ball Top News

പിയാനിക്ക് യുവന്ടസിലെക്ക് ഒരു മടക്ക ടിക്കറ്റ്‌ തേടുന്നു

June 2, 2021

പിയാനിക്ക് യുവന്ടസിലെക്ക് ഒരു മടക്ക ടിക്കറ്റ്‌ തേടുന്നു

യുവന്റസിലേക്ക് മടങ്ങിവരുന്നതായി പ്രഖ്യാപിച്ച ദിവസം മുതൽ മാസിമിലിയാനോ അല്ലെഗ്രിക്ക് മേസേജുകളുടെ കൂമ്പാരം ആണത്രേ.മുന്‍ താരങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തിനെ വേണ്ട പോലെ സ്വീകരിക്കാന്‍ തയ്യാറായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അലെഗ്രിയുടെ തിരിച്ചുവരവ് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന മറ്റൊരാള്‍ ബാഴ്സ കാമ്പില്‍ ഉണ്ട്.അത് മു യുവന്റസ് താരം ആയ മിറാലേം പിയാനിക്ക് ആണ്.താരം അലെഗ്രിയെ ഒരു പിതാവിനെ പോലെ ആണ് കാണുന്നത്.

അലെഗ്രിയുടെ കീഴില്‍ മികച്ച ഫോം കാഴ്ച്ചവച്ച പിയാനിക്ക് ഒരു വട്ടം കൂടി യുവന്റസ് ജേഴ്സിയില്‍ കളിക്കാനുള്ള ആഗ്രഹം ഉണ്ട്.അതും അദ്ദേഹത്തിനു കീഴില്‍ തന്നെ. ബാഴ്സ ടീമില്‍ ആദ്യം കുറച്ചു മത്സരങ്ങള്‍ കളിച്ച അദ്ദേഹം കോമാനറെ ഗുഡ് ബുക്കില്‍ ഇടം നേടിയില്ല. പിയാനിക്കിനെ മറികടന്ന് യുവ താരം പെഡ്രി ആദ്യ ടീമില്‍ ഇടം നേടിയിരുന്നു.

Leave a comment