ഇനിയും യുവ പ്രതിഭകള്‍ ടീമിലേക്ക് എത്തും,ഇനി പിന്നോട്ടില്ല എന്ന് സിറ്റി ഗ്രൂപ്പ്
യൂറോപ്യൻ ട്രോഫി നഷ്ടമായതിന് തൊട്ടുപിന്നാലെ തങ്ങള്‍ കൂടുതൽ ശക്തരാകുമെന്ന് മാഞ്ചസ്റ്റർ സിറ്റി ചെയർമാൻ ഖൽദൂൺ അൽ മുബാറക് തങ്ങളുടെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.പെപ് ഗ്വാർഡിയോളയുടെ ടീം പ്രീമിയർ ലീഗ് ചാമ്പ്യന്മാരായും കാരാബാവോ കപ്പ് ജേതാക്കളായും സീസൺ പൂർത്തിയാക്കി, ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തി.
ഇത് ഒരു വലിയ നേട്ടം ആണെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ ആവാത്തത് സിറ്റി മുതലാളിമാര്‍ വലിയ ഒരു കുറവ് ആയി തന്നെ ആണ് കാണുന്നത് എന്ന് പറഞ്ഞു.ഓരോ സീസന് കഴിയുംതോറും പുതിയ താരങ്ങളെ ടീമില്‍ എത്തിക്കും എന്നും തങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും ഇനി ഒരു പിന്നോട്ടുള്ള ചുവട് വെക്കുക്കില്ല എന്നും അദ്ദേഹം പറഞ്ഞു.