മെസ്സി ഉൾപ്പടെ കോപ്പ അമേരിക്ക കിരീടം നേടാനാവാതെ പോയ 10 ഫുട്ബോൾ രാജാക്കന്മാർ
രണ്ടു പ്രാവശ്യം തോൽവി സമ്മതിച്ചു പിൻവാങ്ങേണ്ടി വന്ന മെസ്സിക്ക് ഇത്തവണ ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിടാൻ സാധിക്കുമോ ? ബാർസലോണയ്‌ക്കു വേണ്ടി നേടാവുന്ന കിരീടങ്ങളെല്ലാം തന്നെ നേടി കഴിഞ്ഞ മെസ്സിക്ക് ഒരു അന്താരാഷ്ട്ര കിരീടം ഇപ്പോളും അന്യം
കോപ്പ അമേരിക്ക എന്ന ഈ മനോഹരമായ സൗത്ത് അമേരിക്കൻ കിരീടം നേടുക എന്നുള്ളത് തീർത്തും ദുഷ്കരമായ ഒരു കാര്യമാണ്. കാല്പനികതയുടെയും, ചടുല സാംബാ താളങ്ങളുടേയും, ഫുട്ബോളിന്റെ വശ്യ സൗന്ദര്യത്തെ ഇത് പോലെ വിളനിലമാക്കിയ ഒരു ഭൂഖണ്ഡം വേറെയില്ല എന്നതാണ് സത്യം, അത് കൊണ്ട് തന്നെ കിരീടത്തിലേക്കുള്ള മെസ്സിയുടെ യാത്ര എളുപ്പമാകില്ല. അതുകൊണ്ടു തന്നെയാണ് പല ഫുട്ബോൾ മഹാരഥന്മാർക്കും ഈ കിരീടം മാത്രം കയ്ക്കലാക്കാൻ സാധിക്കാതെ പോയത്
ഗാരിഞ്ച മുതൽ സീക്കോ വരെ, ആൽബർട്ടോ സ്‌പെൻസർ മുതൽ സാക്ഷാൽ മറഡോണ, മെസ്സി വരെ , കോപ്പ അമേരിക്ക നേടാനാവാതെ പോയ ഏറ്റവും മികച്ച 10 കളിക്കാരെ ഒന്ന് കാണാം
10) ലയണൽ മെസ്സി – അര്ജന്റീന
9) ആൽബർട്ടോ സ്‌പെൻസർ – ഉറുഗ്വേയ്
8) ഡാനിയേൽ പാസ്സാരെല്ല -അര്ജന്റീന
7) അൽവാരോ റെക്കോബാ -ഉറുഗ്വേയ്
6) സോക്രട്ടീസ് – ബ്രസീൽ
5) മാരിയോ കെംപെസ് – അര്ജന്റീന
4) സീക്കോ- ബ്രസീൽ
3) ഗാരിഞ്ച -ബ്രസീൽ
2) പെലെ -ബ്രസീൽ
1) ഡീഗോ മറഡോണ – അര്ജന്റീന