ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ അഭിപ്രായം പോള്ളയായത് – മാർക്കസ് റാഷ്‌ഫോർഡ്
യൂറോപ്പ ലീഗ് വില്ലാരിയലിനോട് പരാജയപ്പെട്ടതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിമർശകര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി മാർക്കസ് റാഷ്‌ഫോർഡ്.വിമര്‍ശകര്‍ വിചാരിക്കുന്ന പോലെ ക്ലബിന്റെ പോക്ക് താഴോട്ട് അല്ല എന്നാണ് റാഷ്‌ഫോർഡ്. വാദിക്കുന്നത്.തോൽവിയോടെ യുണൈറ്റഡിന്റെ ട്രോഫി വരൾച്ച നാല് സീസണുകളിലേക്ക് നീണ്ടു.
ഈ ക്ലബ് പോകുന്നത് താഴോട്ട് ആണ് പോകുന്നത് എന്നുള്‍പ്പടെ പല അഭിപ്രായങ്ങളുമാണ് അവര്‍ക്ക്.എന്നാല്‍ ടീമിനെ ഉയര്‍ന്ന തലത്തില്‍ എത്തിക്കാനുള്ള എല്ലാ വീറും വാശിയും തങ്ങള്‍ക്ക് ഉണ്ട്.ഈ രണ്ടാം സ്ഥാനം കൊണ്ട് ഒരര്‍ത്ഥവുമില്ല.മാഞ്ചസ്റ്റർ സിറ്റി ലീഗ് ജയിച്ചു, ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തി. അർത്ഥമില്ല. വില്ലാരിയൽ യൂറോപ്പ ലീഗ് നേടി, ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തി.മൊത്തത്തില്‍ ഞങ്ങള്‍ ഒന്നും നേടിയിട്ടില്ല.എന്ത് കൊണ്ടാണ് ഞങ്ങളെ ഉയര്‍ന്ന നിലവാരത്തില്‍ കാണുന്നത് എന്നത് ഇനിയും ഞങ്ങള്‍ക്ക് തെളിയിക്കണം.”മാർക്കസ് റാഷ്‌ഫോർഡ് BT സ്പോര്‍ട്ട്സിനോട് പറഞ്ഞു.






































