ഗട്ടൂസോ ക്ലബ് വിട്ടതായി അറിയിച്ച് നാപോളി ഉടമ
ചാമ്പ്യൻസ് ലീഗ് യോഗ്യത ടീം നഷ്ടപ്പെട്ടതിനെ തുടർന്ന് ഹെഡ് കോച്ച് ജെന്നാരോ ഗാറ്റുസോയുടെ ടീമില്‍ നിന്നുള്ള വേർപാട് നാപ്പോളി ഉടമ ഉറേലിയോ ഡി ലോറൻറിസ് സ്ഥിരീകരിച്ചു. നാപോളിയെ 1-1 സമനിലയിൽ വെറോണ പിടിച്ചപ്പോൾ മിലാൻ അറ്റലാന്റയെ തോൽപ്പിച്ച് രണ്ടാം സ്ഥാനത്തേക്ക് കയറി.
കഴിഞ്ഞ രണ്ട് വർഷമായി ക്ലബ്ബിൽ നടത്തിയ പ്രവർത്തനത്തിന് നന്ദി പറഞ്ഞ് ഗാറ്റുസോ വിടവാങ്ങിയത് അറിയിക്കാന്‍ നാപോളി ചെയർമാൻ സോഷ്യൽ മീഡിയയിൽ എത്തി.“പ്രിയ റിനോ, ഏകദേശം രണ്ട് സീസണുകൾ നിങ്ങളോടൊപ്പം ചെലവഴിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, നിങ്ങളുടെ പ്രവർത്തനത്തിന് നന്ദി, നിങ്ങൾ എവിടെ പോയാലും വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”ഡി ലോറൻറിസ് ട്വിറ്ററിൽ കുറിച്ചു.നപോളിയുടെ ഔദ്യോതിക അക്കൗണ്ടും അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് ഗടൂസോക്ക് നന്ദി രേഘപ്പെടുത്തി.






































