European Football Foot Ball Top News

കോമാന്‍ യുണൈറ്റഡിന്റെ ടാര്‍ഗറ്റ് ലിസ്റ്റില്‍

May 23, 2021

കോമാന്‍ യുണൈറ്റഡിന്റെ ടാര്‍ഗറ്റ് ലിസ്റ്റില്‍

അടുത്ത സീസണിൽ ടൈറ്റിൽ പുഷിന് മുന്നോടിയായി ഒരു പുതിയ വലതു വിങ്ങറെ ഇറക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആഗ്രഹം  കിംഗ്സ്ലി കോമനില്‍ ചെന്നെത്തിയിരിക്കുന്നു.താരത്തിന് വേണ്ടി യുണൈറ്റഡ്  ആഴ്ചയിൽ 200,000 ഡോളർ കരാർ വാഗ്ദാനം ചെയ്യുമെന്ന് ജർമ്മനിയിലെ റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ വേനൽക്കാലത്ത് ബോറുസിയ ഡോർട്മുണ്ടിന്റെ ജാദോൺ സാഞ്ചോയെ പിന്തുടരുന്നത് ഉപേക്ഷിച്ചതിനെത്തുടർന്ന് ആണ് യുണൈറ്റഡ് തങ്ങളുടെ ടാര്‍ഗറ്റ് ലിസ്റ്റ് പുതുക്കി പണിഞ്ഞത്.ഈ സമറില്‍ താരത്തിന് വേണ്ടി യുണൈറ്റഡ് ശക്തമായ ശ്രമം നടത്തുമെന്നാണ് ബില്‍ഡ് റിപ്പോര്‍ട്ട്  ചെയ്യുന്നത്.നിലവിലെ കരാറിൽ രണ്ട് വർഷം ബാക്കി നിൽക്കെ കോമാന് കോണ്ട്രാക്റ്റ് കൂട്ടി നല്‍കാന്‍ മ്യൂണിക്കിന് യാതൊരു തിടുക്കവുമില്ല.സിറ്റിയെ ഒന്നാം സ്ഥാനത്ത് നിന്നും താഴെ ഇറക്കാന്‍ ഇനിയും രണ്ടും മൂന്നും സീരിയസ് സൈനിംഗ് വേണമെന്ന് ഒലെ വെളിപ്പെടുത്തിയിരുന്നു.

Leave a comment