ഡോര്ട്ടുമുണ്ടിന്റെ അവസാന പോരാട്ടം ഇന്ന്
ബൊറൂസിയ ഡോർട്മണ്ട് ശനിയാഴ്ച ബുണ്ടസ്ലിഗയിൽ ബയർ ലെവർകുസനെ നേരിടും.കഴിഞ്ഞ വാരാന്ത്യത്തിൽ മെയിൻസ് 05 നെ തോൽപ്പിച്ച് ഡോർട്മണ്ട് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യത നേടി.അടുത്ത സീസണിൽ യൂറോപ്പ ലീഗിൽ മത്സരിക്കുമെന്ന് ലെവർകുസെനും ഉറപ്പ് നേടി.രണ്ടാഴ്ച്ച മുന്നേ ബോറുസ്സിയ ആദ്യ നാലില്‍ ഉള്‍പ്പെടുമോ എന്ന് പോലും സംശയം ഉണ്ടായിരുന്നു.എന്നാൽ, തുടർച്ചയായി ആറ് ലീഗ് വിജയങ്ങൾ അവരെ ലീഗില്‍ മുന്നോട്ട് കൊണ്ടുവന്നു.
പ്രഥമ ലക്ഷ്യം നേടിയ ഡാർട്ട്മണ്ടിന്റെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ ജഡോൺ സാഞ്ചോ, എർലിംഗ് ഹാലാൻഡ് എന്നിവരെ ഈ വേനൽക്കാലത്ത് ക്ലബ്ബിൽ നിലനിർത്തുന്നതിലായിരിക്കും. എന്നാല്‍ മാത്രമേ അടുത്ത സീസണിലും ബയേണ്‍ മ്യൂണിക്കിനെതിരെ ഡോര്‍ ട്ടുമു ണ്ടിനു പിടിച്ചു നില്ക്കാന് കഴിയുള്ളൂ.ഇന്ന് രാത്രി നേഴ് മണിക്ക് ആണ് മത്സരം.






































