സീസണിലെ അവസാന പോരിനു റയല്‍ തയ്യാര്‍
ലാ ലിഗയുടെ മുകളിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിനേക്കാൾ മുന്നിലെത്താൻ ശനിയാഴ്ച വൈകുന്നേരം വിയാറയലിനെതിരായ ഒരു ജയം മതി റയല്‍ മാഡ്രിഡിന്.റയല്‍ മൂന്നു പോയിന്റ് നേടിയാല്‍ ഇന്നത്തെ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ജയം നേടാനാകാതെ കളി അവസാനിപ്പിച്ചാല്‍ ലാലിഗ കിരീടം റയല്‍ നിലനിര്‍ത്തും.ലോസ് ബ്ലാങ്കോസ് നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, നേതാക്കൾ അറ്റ്ലെറ്റിക്കോയ്ക്ക് പിന്നിൽ രണ്ട് പോയിന്റ്,വിയാറയൽ ഏഴാം സ്ഥാനത്തുമാണ്.
കഴിഞ്ഞ വാരാന്ത്യത്തിൽ അത്ലറ്റിക് ബിൽബാവോയ്ക്കെതിരെ 1-0 ന് ജയിച്ചു കൊണ്ട് തങ്ങളുടെ പോരാട്ടവീര്യം കാത്തു സൂക്ഷിച്ച റയല്‍ ഇന്നത്തെ മത്സരത്തില്‍ എല്ലാം മറന്നു പോരാടും.ഒരു പക്ഷെ സിദാന് ഇനി റയല്‍ ഡഗൌട്ടില്‍ ഉണ്ടാകാനിടയില്ല എന്നതിനാല്‍ ഒരുപക്ഷേ റയല്‍ ഹോമില്‍ അവസാന മത്സരം സിദാന് കീഴില്‍ അവര്‍ കളിച്ചേക്കും






































