എംബാപ്പെയുമായി കളിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു – ബെന്‍സെമ
യൂറോകൾക്കായുള്ള ഫ്രാൻസിന്റെ ടീമിൽ റയൽ മാഡ്രിഡ് താരം ഇടം നേടിയതോടെ ഒടുവിൽ കൈലിയൻ എംബപ്പെയുമായി പിച്ചില്‍ ഒപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരീം ബെൻസെമ.മാത്യു വാൽബുവീന ടേപ്പ് അഴിമതിക്കേസിൽ പങ്കുണ്ടെന്നാരോപിച്ച് 2015 ന് ശേഷം ടീമിൽ നിന്ന് പുറത്തായ ബെൻസെമ ആറ് വർഷത്തിനിടെ ആദ്യമായി ഫ്രാൻസിലേക്ക് തിരിച്ചെത്തുകയാണ്.അന്നുമുതൽ റയൽ മാഡ്രിഡുമായി തിളങ്ങിയ ബെൻസെമ ഹെഡ് കോച്ച് ഡിഡിയർ ഡെഷാംപ്സുമായി നിരവധി ചർച്ചകൾക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തി.
“എംബപ്പെയുമായി കളിക്കുന്നത് വളരെ എളുപ്പമാണ്.അദ്ദേഹത്തിന്റെ ബോള്‍ മോവേമെന്റ്സ് എനിക്ക് വളരെ ഇഷ്ട്ടം ആണ്.കഴിവുള്ള ഒരു യുവ കളിക്കാരനാണ് അദ്ദേഹം.ഈ ടീമിൽ വളരെ പ്രഗത്ഭരായ നിരവധി കളിക്കാരുണ്ട്.അതിനാല്‍ അപകടം എവിടെ നിന്നും വരാം.അത് ഫ്രാന്‍സിന്റെ ഒരു കരുത്ത് ആണ്.”അദ്ദേഹം ഒൻസെ മൊണ്ടിയലിനോട് പറഞ്ഞു.






































