നിക്ലാസ് ഷൂലെ ചെല്‍സിയുടെ അടുത്ത സമ്മറിലെ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം നേടിയതായി വാര്‍ത്ത
ചെല്‍സി കോച്ച് തോമസ് ടൂഷല്‍ ജർമ്മനി ഇന്റർനാഷണല്‍ നിക്ലാസ് ഷൂലെയുടെ വലിയ ആരാധകനാണ്.ബയേൺ മ്യൂണിച്ച് പ്രതിരോധ താരം നിക്ലാസ് ഷൂലെയേ വേനൽക്കാല ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ചെല്‍സി.താരത്തിനെ എങ്ങനെയും ടീമില്‍ എത്തിക്കാന്‍ ടൂഷല്‍ തിടുക്കം കാണിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത് അബെൻഡ്സൈതുങ് ആണ്.
ലെയുടെ കരാർ 2022 ൽ അവസാനിക്കും, കൂടാതെ ബയേൺ ഒരു വിപുലീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.ബവേറിയൻ ഭീമന്മാർ താരത്തിനെ വിറ്റ് പണം ഉണ്ടാക്കാന്‍ ആണ് തീര്മാനിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.എഫ് എ കപ്പ് ഫൈനലില്‍ ലെയ്സസ്ട്ടര് സിറ്റിയോട് തോറ്റ ചെല്‍സിക്ക് ഇനിയും സ്ക്വാഡ് ഡെപ്ത് കൊണ്ടുവരണം എന്നാ തീരുമാനത്തില്‍ ആണ് ടൂഷല്‍.വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിലെ ടീമിന്റെ പ്രകടനം കൂടി കണക്കില്‍ എടുത്താവും ടൂഷലിന്റെ ബാക്കി നടപടികള്‍.






































