European Football Foot Ball Top News

റയലിന്റെ മോശം ഫോമിനു സിദാനേ വിമര്‍ശിക്കാന്‍ കഴിയില്ല

May 21, 2021

റയലിന്റെ മോശം ഫോമിനു സിദാനേ വിമര്‍ശിക്കാന്‍ കഴിയില്ല

ഈ സീസണില്‍ റയലിന് ലാലിഗ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞിലെങ്കിലും ആ പഴി ഒരിക്കലും സിദാന്‍ ഏറ്റെടുക്കേണ്ടത് ഇല്ല എന്ന് മുന്‍ റയല്‍ ഗോള്‍ കീപ്പര്‍ ഐക്കര്‍ കസിയസ്.ക്ലബ് വിടാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ അതില്‍ വേറെ ആര്‍ക്കും അഭിപ്രായം പറയേണ്ട ആവശ്യം ഇല്ല എന്നും കസിയസ് കൂട്ടിച്ചേര്‍ത്തു.

“സിദാനെ ഒന്നിനെക്കുറിച്ചും വിമർശിക്കാൻ കഴിയില്ല,അദ്ദേഹം നേടിയത് അവിശ്വസനീയമാണ്, മാത്രമല്ല ഇത് വളരെ കുറച്ചുപേർ അല്ലെങ്കിൽ ഒരു വ്യക്തിക്ക് പോലും നേടാന്‍ കഴിയാത്തത് അദ്ദേഹം നേടിയിട്ടുണ്ട്.”കസിയസ് മാർക്കയോട് പറഞ്ഞു.അദ്ദേഹം ഇതിനകം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കിരീടങ്ങളും ബെർണബ്യൂവിലേക്ക് എത്തിയിട്ടുണ്ട്.ശേഷിക്കുന്ന മത്സരത്തില്‍ ജയം നേടുകയും അത്ലറ്റിക്കോ മാഡ്രിഡ്‌ വിജയം നേടിയില്ലെങ്കിലും മാത്രം ആണ് റയലിന്  ലാ ലിഗ കിരീടം നേടാന്‍ ആവുകയുള്ളൂ.

 

Leave a comment