ആറാം സ്ഥാനത്തു തുടരാന്‍ ടോട്ടന്‍ഹാം
പ്രീമിയർ ലീഗ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ടോട്ടൻഹാം ഹോട്‌സ്പർ ആസ്റ്റൺ വില്ലയെ തങ്ങളുടെ ഹോമിലേക്ക് സ്വാഗതം ചെയ്യുന്നു.പതിമൂന്നാം സീസൺ ആയും ഒരു കിരീടവും ഇല്ലാതെ തുടരുന്ന ടോട്ടന്‍ഹാം തങ്ങളുടെ സ്റ്റാര്‍ പ്ലേയര്‍ ആയ ഹാരി കേയിനെ ടീമില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയാണ്.അതിനാല്‍ ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാതെ അവര്‍ക്ക് മാര്‍ഗമില്ല.
ഗോൾഡൻ ബൂട്ടിനായുള്ള ഓട്ടം ചൂടുപിടിച്ചതോടെ ഗെയിം വീക്ക് 36 ൽ സലയും കെയിനും ഒപ്പത്തോട് ഒപ്പം ആണ്.മോറിഞ്ഞോ ക്ക് ശേഷം വന്ന റയാൻ മേസൺ തന്റെ നാല് പ്രീമിയർ ലീഗ് ഗെയിമുകളിൽ നിന്ന് മൂന്ന് വിജയങ്ങളിലേക്ക് സ്പർസിനെ നയിച്ചു.ഓരോ ആഴ്ചകളിലും ഓരോ മാനേജറുമായും റൂമര്‍ ടോട്ടന്‍ഹാം സൃഷ്ട്ടിക്കുന്നുണ്ട്.






































