ആലിസന്‍ ഹെഡറില്‍ ജീവന്‍ വീണ്ടെടുത്ത് ലിവര്‍പൂള്‍
വെസ്റ്റ് ബ്രോമിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ 2-1 ന് ജയിച്ചതിനാല്‍ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത വളരെ കൂടി.ആദ്യ പകുതിയിൽ ഹാൽ റോബ്‌സൺ-കാനു ഗോള്‍ നേടി എങ്കിലും അതിനു സല മറുപടി നല്‍കി.നിലവില്‍ ക്ലോപ്പിന്റെ ടീം അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.ഇരു ടീമുകള്‍ക്ക് ഇനിയും രണ്ട് ഗെയിമുകളുണ്ട്.
ലിവർപൂളിന് വൈകി അവസരങ്ങളുണ്ടായിരുന്നുവെങ്കിലും പലതും നിര്‍ഭാഗ്യവശാല്‍ എവിടെയും എത്തിയില്ല.എന്നാൽ 94-ാം മിനിറ്റിൽ ലിവർപൂളിനെ ആദ്യ നാല് സ്ഥാനങ്ങളിൽ നിലനിർത്താൻ അലിസൺ ഒരു ഹെഡറിലൂടെ വിജയം നേടി.കാലിന് പരിക്കേറ്റ ഡിയോഗോ ജോട്ടയ്ക്ക് ബാക്കി കാമ്പെയ്ൻ നഷ്ടമാകുമെന്ന് ക്ലോപ്പ് മത്സരത്തിനു മുന്നേ പ്രഖ്യാപിച്ചിരുന്നു.ഇനി ഈ വരുന്ന വ്യാഴാഴ്ച്ചയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം, എതിരാളികള്‍ ബെന്‍ളി.






































