European Football Foot Ball Top News

ലൂയിസ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന്റെ രക്ഷകന്‍

May 17, 2021

ലൂയിസ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന്റെ രക്ഷകന്‍

നാടകീയമായ സാഹചര്യങ്ങളിൽ ലാ ലിഗ കിരീടത്തിലേക്ക് അറ്റ്ലെറ്റിക്കോ മാഡ്രിഡ് വമ്പൻ ചുവടുവെച്ചു. ഞായറാഴ്ച ഒസാസുനയെ 2-1 ന് പരാജയപ്പെടുത്തി കൊണ്ട് കുറച്ച് നേരത്തിന് ആണെങ്കിലും ഒന്നാം സ്ഥാനം നേടിയ റയലിനെ മറികടന്ന് കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ്‌ തങ്ങളുടെ സ്ഥാനം വീണ്ടും കൈയ്യേറി.

കളിയിൽ ആധിപത്യം പുലർത്തിയ അറ്റ്ലെറ്റിക്കോക്ക് ഗോള്‍ ഒന്നും തന്നെ നേടാന്‍ ആകാതെ വിഷമിച്ചു.75 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ആന്റെ ബുടിമിര്‍ അത്ലട്ടിക്കൊയെ സമ്മര്‍ദത്തില്‍ ആക്കി എങ്കിലും അത്ലറ്റിക്കോ മറുപടി നല്‍കിയത്  82 ആം മിനുറ്റിൽ പകരക്കാരനായി റീനാൻ ലോധിയിലൂടെ ആണ്.88 ആം മിനുട്ടില്‍ ലൂയിസ് സുവാരസ് നേടിയ ഗോളില്‍ ആണ് മാഡ്രിഡ്‌ അവരുടെ വിജയ പ്രതീക്ഷ വീണ്ടെടുത്തത്.

 

Leave a comment