European Football Foot Ball Top News

ക്വാഡ്റാഡോ ഡബിളില്‍ യുവന്റസ്

May 16, 2021

ക്വാഡ്റാഡോ ഡബിളില്‍ യുവന്റസ്

യുവന്ടസിനു ജയം.വിജയ സാധ്യതകള്‍ മാറി മറിഞ്ഞ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്‍റര്‍ മിലാനെതിരെ വിജയം നേടി കൊണ്ട് യുവന്റസ് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി.24 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് റൊണാള്‍ഡോ യുവന്ടസിനു ലീഡ് നേടി കൊടുത്തു എങ്കിലും ഇന്ററിന്റെ  മറുപടി ഗോള്‍ ലുക്കാക്കുവിന്റെ ബൂട്ടില്‍ നിന്നുമായിരുന്നു.

ആദ്യ പകുതിക്ക് മുന്നേ യുവാന്‍  ക്വാഡ്റാഡോ നേടിയ രണ്ടാം ഗോളില്‍ യുവന്റസ് വീണ്ടും ലീഡ് നേടി.രണ്ടാം പകുതിയില്‍ കില്ലെനി നേടിയ ഓണ്‍ ഗോളില്‍ ഇന്‍റര്‍ സമനില നേടി എങ്കിലും അവരുടെ ആഹ്ളാദം അധികം നീണ്ടില്ല.മൂന്നാം ഗോളുമായി ക്വാഡ്റാഡോ വീണ്ടും യുവന്റസിന്റെ രക്ഷക്ക് എത്തി.വളരെ വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടിയ യുവന്ടസിനു ഇനി നാപോളിയുടെ പ്രകടനവും കാത്തിരിക്കേണ്ട അവസ്ഥയില്‍ ആണ്.

Leave a comment