യുവന്റസ് ഇന്ന് രണ്ടും കല്‍പിച്ച്
കഴിഞ്ഞ ആഴ്ച്ച ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയ ഇന്‍റര്‍ മിലാന്‍ ഇന്ന് യുവന്ടസിനെ നേരിടും.ഇന്നത്തെ മത്സരത്തില്‍ യുവന്റസ് പരാജയപ്പെട്ടാല്‍ അടുത്ത ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള യോഗ്യത നഷ്ട്ടപ്പെട്ടെക്കും.ഇതുവരെ പരാജയത്തിന്റെ പടുകുഴിയില്‍ വീണ യുവന്റസ് ഇനിയും ആ പാത പിന്തുടര്‍ന്നാല്‍ ഒരിക്കലും ആരാധകര്‍ മാനെജ്മെന്റ് അടങ്ങുന്ന സംഘം പിര്‍ലോ യേയും കൂട്ടരെയും പൊറുക്കില്ല.
ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.ഹോം മാച്ച് ആണ് എന്ന ആധിപത്യം യുവന്ടസിനു ഉണ്ട്.ഇന്നത്തെ മത്സരത്തില്‍ ഇതുവരെയുള്ള എല്ലാ പ്രകടനങ്ങളും മറന്നു കൊണ്ട് ഒരു പുതിയ റൊണാള്‍ഡോയേ ആണ് യുവന്റസ് ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നത്.ഈ സീസണില്‍ ഇതിനു മുന്നേ ഇരുവരും സീരി ഇ യില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ഇന്‍റര്‍ മിലാന് ആയിരുന്നു.






































