വിജയത്തോടുള്ള ആസക്തി ഞങ്ങള്‍ എന്തിന് കുറക്കണം – പെപ്പ് ഗാര്‍ഡിയോള
മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് വിജയവും വിജയത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തില്ലെന്ന് പെപ് ഗ്വാർഡിയോള.മാഞ്ചസ്റ്റര്‍ സിറ്റിക്ക് മെയ് 29 ന് ആഭ്യന്തര എതിരാളികളായ ചെൽസിയുമായുള്ള ഹെവിവെയ്റ്റ് ഏറ്റുമുട്ടലുണ്ട്.വരും വർഷങ്ങളിൽ തന്റെ ടീമിനെ ഇതിലും വലിയ ഉയരങ്ങളിലെത്തിക്കാൻ ഗ്വാർഡിയോള ശ്രമിക്കുന്നു.
“വിജയം ഒരു ആസക്തിയാണ്, വളരെ മനോഹരവുമാണ്.ഞങ്ങള്‍ മൂന്നു പ്രിമിയര്‍ ലീഗ് നേടി അത് ശരി തന്നെ എന്നാല്‍ എന്തിന് ഞാന്‍ നിര്‍ത്തണം.താരങ്ങള്‍ക്കും മാനേജ്മെന്റിനും എനിക്കും വിജയത്തിനോടുള്ള ആസക്തി എന്തിന് കുറക്കണം.ടീമിനെ ഇനിയുമേറെ മാറ്റണം പുതിയ ഉയരങ്ങള്‍ താണ്ടേണ്ടത് ഉണ്ട്.എന്നാലും പല കാര്യങ്ങളും ഇനിയുമേറെ മാറണം.എനിക്ക് പറ്റാത്ത കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും ഇവിടെ കാണുന്നു.എല്ലതിലുമുപ്പരി താരങ്ങള്‍ക്ക് എന്നെ വേണ്ടാ എന്ന ചിന്ത വരും വരെ ഞാന്‍ ഇവിടെ ഉണ്ടാകും.”






































