European Football Foot Ball Top News

ലിവര്‍പൂളിനു ജയം ആദ്യ നാല് സ്ഥാനം നേടാനുള്ള സാധ്യത തെളിയുന്നു

May 14, 2021

ലിവര്‍പൂളിനു ജയം ആദ്യ നാല് സ്ഥാനം നേടാനുള്ള സാധ്യത തെളിയുന്നു

ഓൾഡ് ട്രാഫോർഡിൽ വ്യാഴാഴ്ച രാത്രി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 4-2 ന് ജയിച്ച  ലിവർപൂളിന്റെ ആദ്യ നാല് സ്ഥാനം നേടാനുള്ള  പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്.യുണൈറ്റഡ് മനെജ്മെന്റിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ ആരാധകര്‍ ഉണ്ടായിരുന്ന മത്സരത്തില്‍ ഇരു ടീമുകളും സുരക്ഷിതര്‍ ആയി ഓള്‍ഡ്‌ ട്രാഫോര്‍ഡിലേക്ക് എത്തി.

ആദ്യ ഗോള്‍ നേടി കൊണ്ട് ബ്രൂണോ ഫെര്‍ നാണ്ടസ്  യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു. പിന്നീട് സമനില ഗോളുമായി ഡിയാഗോ ജോട്ട ലിവര്‍പൂളിനു പിന്തുണ നല്‍കി.എന്നാല്‍ മത്സരം മാറി മറഞ്ഞത് ഫിര്‍മിഞ്ഞോയുടെ ഇരട്ട ഗോളില്‍ ആണ്.ആദ്യ പകുതിക്ക് അവസാനവും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയ താരത്തിന്‍റെ പ്രകടനം ആണ് കളി യുണൈറ്റഡിന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്തത്.90 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് സലയും ല;ലിവര്‍പൂളിന്റെ വിജയത്തിന് തിളക്കം പകരുന്നു.

Leave a comment