ടോറിനോയെ പിച്ചിചീന്തി എസി മിലാന്‍
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചുവരവ് നേടുന്നതിന് ഒരുപ്പടി കൂടി അടുത്ത എസി മിലാൻ സീരി എയിൽ 7-0ന് ടൊറിനോയെ പരാജയപ്പെടുത്തി.2014 മുതൽ യൂറോപ്പിലെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിൽ മിലാൻ കളിച്ചിട്ടില്ല, എന്നാൽ ടൂറിനിലെ സമഗ്രമായ വിജയം അവരെ മൂന്നാം സ്ഥാനത്ത് എത്തിച്ചു, യുവന്റസിനെക്കാൾ മൂന്ന് പോയിന്റുകൾ കൂടുതല്‍.
ആന്‍റെ റെബിക്ക് ഹാട്രിക് നേടുകയും തിയോ ഹെര്‍നാണ്ടസ് ഇരട്ട ഗോള്‍ നേടുകയും ചെയ്ത മത്സരത്തില്‍ ബാക്കി ഗോളുകള്‍ പിറന്നത് ഫ്രാങ്ക് കേസ്സി,ബ്രഹീം ഡിയാസ് എന്നിവരുടെ ബൂട്ടില്‍ നിന്ന് ആയിരുന്നു.ടീം ഈ ഫോം തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ ആണ് എന്നും തങ്ങളെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി ഉടന്‍ കൊടുക്കാന്‍ കഴിയുമെന്നും മാനേജര്‍ പിയോളി സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു.






































