അത്ലറ്റിക്കോ മാഡ്രിഡിന് ജയം
ബുധനാഴ്ച വാണ്ട മെട്രോപൊളിറ്റാനോയിൽ നടന്ന റയൽ സോസിഡാഡിനെതിരെ 2-1 ന് ജയിച്ച അറ്റ്ലെറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടത്തിന് അടുത്തെത്തി.ഡീഗോ സിമിയോണിന്റെ ടീം ആക്രമണാത്മക തുടക്കം കഴ്ച്ചവച്ചപ്പോള്‍ ഒട്ടനവധി അവസരങ്ങള്‍ അവര്‍ സൃഷ്ട്ടിച്ചു.16 ആം മിനുട്ടിൽ യാനിക് കാരാസ്കോ നേടിയ ഗോളിലൂടെ ലീഡ് നേടിയ അത്ലറ്റിക്കോ അർജന്റീനയുടെ ഫോർവേഡ് ഏഞ്ചൽ കൊറിയയിലൂടെ 28 ആം മിനുട്ടില്‍ ലീഡ് ഇരട്ടിയാക്കി.
സോസിഡാഡിന് അവരുടെ മികച്ച നിമിഷങ്ങളുണ്ടായിരുന്നുവെങ്കിലും അറ്റ്ലെറ്റിക്കോയുടെ കീപ്പർ ജാൻ ഒബ്ലാക്കിന്റെ ആറ് സേവുകൾ അത്ലട്ടിക്കോയ്ക്ക് തുണയായി.83-ാം മിനിറ്റിൽ പ്രതിരോധ താരം ഇഗോർ സുബെൽഡിയ പന്ത് വലയിലേക്ക് എത്തിച്ചത്തോടെ ആണ് സോസിദാദ് ആദ്യ ഗോള്‍ നേടിയത്.പിന്നീടുള്ള നിമിഷങ്ങളില്‍ അധികം റിസ്ക് എടുക്കാതെ തങ്ങളുടെ ഹാഫില്‍ മാത്രം കളിച്ച അത്ലറ്റിക്കോ വിലപ്പെട്ട മൂന്നു പോയിന്റ് നേടുകയായിരുന്നു.






































