ചെല്‍സിയെ അട്ടിമറിച്ച് ആഴ്സണല്‍
ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടാന്‍ ഉള്ള ലക്ഷ്യവുമായി ഇറങ്ങിയ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ട് ആഴ്സനല്‍ പോയിന്റ് പട്ടികയില്‍ ഒരു പടി കൂടി കയറി എട്ടാം സ്ഥാനത്തേക്ക് കയറി.ചെൽസിയുടെ ജോർജിൻഹോയുടെ ഗോൾകീപ്പർ കെപ അരിസബലാഗക്ക് നല്‍കിയ ബാക്ക് പാസ് ആണ് ചെല്‍സിക്ക് വിനയായത്.ആ അവസരം മുതലെടുത്ത സ്മിത്ത് റോവ് 16 ആ മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ആഴ്സണലിന് ലീഡ് നേടി കൊടുത്തു.
ലീഗില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ചെല്സിയുള്ളത്.അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ് ഹാം യുണൈറ്റഡുമായി 6 പോയിന്റ് വിത്യാസം ഉണ്ട്.ശനിയാഴ്ച എഫ്‌എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിക്കെതിരേയും മെയ് 29 ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരേയും ചെൽസി ബോള്‍ പോസഷനില്‍ ആധിപത്യം പുലർത്തിയെങ്കിലും ആഴ്സണലിന്റെ പ്രതിരോധനിര തകർക്കുന്നതിൽ പരാജയപ്പെട്ടു.






































