European Football Foot Ball Top News

യുണൈറ്റഡിന് തോല്‍വി പ്രിമിയര്‍ ലീഗ് കിരീടം സിറ്റിക്ക്

May 12, 2021

യുണൈറ്റഡിന് തോല്‍വി പ്രിമിയര്‍ ലീഗ് കിരീടം സിറ്റിക്ക്

ചൊവ്വാഴ്ച രാത്രി ഓൾഡ് ട്രാഫോർഡിൽ നടന്ന മാസ്റ്റർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് തോൽപ്പിച്ച് ലീസസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ ആദ്യ നാലിൽ സ്ഥാനം ഉറപ്പിച്ചു. യുണൈറ്റഡിന്റെ  തോല്‍വിയോടെ 2020-21 പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നേടി. സ്ക്വാഡ് റോട്ടേറ്റ് ചെയ്ത ഒലെ ലെയ്സേസ്ട്ടറിനെതിരെ രണ്ടാം  കിട ടീമിനെയാണ് ഇറക്കിയത്.

പത്താം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ലൂക്ക് തോമസ്‌ ലെയ്സേസ്ട്ടര്‍ സിറ്റി ഇക്ക് ലീഡ് നേടി കൊടുത്തു,എന്നാല്‍ അഞ്ചു മിനുട്ടിനുളില്‍ സമനില ഗോള്‍ നേടാന്‍ മേസന്‍ ഗ്രീന്‍വുഡിന് കഴിഞ്ഞു.മത്സരം സമനിലയില്‍ അവസാനിക്കും എന്ന കരുതി എങ്കിലും 66 ആം  മിനുട്ടില്‍ കാഗ്ലാര്‍ സോയുങ്കു നേടിയ വിജയ ഗോള്‍ കളി മാറ്റിമറച്ചു.

Leave a comment