സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറിയില്ല എങ്കില്‍ യുവന്റസ് അടുത്ത സീരി എ സീസണ് കളിക്കില്ല
സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറിയില്ല എങ്കില്‍ അടുത്ത സീസണിൽ സീരി എയിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ തടയുമെന്ന് യുവന്റസിന് ഇറ്റാലിയന്‍ ഫുട്ബോള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആറ് ഹെവിവെയ്റ്റ് പ്രീമിയർ ലീഗ് ടീമുകൾ 48 മണിക്കൂറിനുള്ളിൽ സൂപ്പര്‍ ലീഗില്‍ നിന്നും പുറത്ത് വന്നു.എന്നാല്‍ യുവന്റസ് ലാ ലിഗ ഭീമന്മാരായ ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരോടൊപ്പം ആ പദ്ധതിയില്‍ തുടരുകയാണ്.
എഫ്.ഐ.ജി.സി പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിന radio kiss kiss നടത്തിയ അഭിമുഘത്തില്‍ ആണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.”അടുത്ത സീസണിൽ പ്രവേശിക്കുമ്പോൾ യുവന്റസ് ഇപ്പോഴും സൂപ്പർ ലീഗിന്റെ ഭാഗമാണെങ്കിൽ അവര്‍ക്ക് സീരി എ യില്‍ പങ്കെടുക്കാന്‍ ആകില്ല.ആരാധകരുടെ വിഷമം ഞാന്‍ മനസ്സില്ലാക്കുന്നു പക്ഷേ നിയമങ്ങൾ നിയമങ്ങളാണ്, അവ എല്ലാവർക്കും ബാധകമാണ്”






































