European Football Foot Ball Top News

താന്‍ അടുത്ത സീസണിലും ബാഴ്സയില്‍ തന്നെ കാണും എന്ന് കോമാന്‍

May 11, 2021

താന്‍ അടുത്ത സീസണിലും ബാഴ്സയില്‍ തന്നെ കാണും എന്ന് കോമാന്‍

അടുത്ത സീസണിലും  താൻ ബാഴ്‌സലോണയുടെ ചുമതല വഹിക്കുമെന്ന് റൊണാൾഡ് കോമാൻ.താന്‍ ക്ലാബുമായി രണ്ടു വര്‍ഷത്തെ കരാര്‍ ആണ് ഒപ്പുവച്ചത് എന്നും അതിനാല്‍ അടുത്ത സീസണും താന്‍ ബാഴ്സയില്‍ ഉണ്ടാകും എന്ന കാര്യത്തില്‍  കോമാന് വിസ്വാസകുറവ്‌ ഒന്നുമില്ല.ജോവാൻ ലാപോർട്ട ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുകയും കൂടുതൽ മാറ്റങ്ങൾ പരിഗണിക്കുകയും ചെയ്യുന്ന ഈ സമയത്ത് കോമാന്‍ ബാഴ്സയെ ആ പഴയ പ്രതാപകാലത്തേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉദിച്ചിട്ടുണ്ട്.

എന്തെന്നാല്‍ ഈ സീസണില്‍ എല്ലാ മുന്‍നിര ക്ലബുകളായും ബാഴ്സയുടെ പ്രകടനം വളരെ മോശം ആയിരുന്നു.മാഡ്രിഡ്‌ ടീമുകളായി ഒരു മത്സരത്തില്‍ പോലും ജയം നേടാന്‍ ഈ സീസണില്‍ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.ഈ സീസണില്‍ ലാലിഗ നേടാന്‍ കഴിഞ്ഞാല്‍ കോമാന് ഒരുപക്ഷെ തന്‍റെ മേലുള്ള സമ്മര്‍ദം അതിജീവിച്ച് കൊണ്ട് അടുത്ത സീസണിലും തുടരാന്‍ ആയേക്കും.എന്നാല്‍ ഇനി ബാഴ്സ കപ്പ് നേടണമെങ്കില്‍ അത്ലറ്റിക്കോ മാഡ്രിഡ്‌,റയല്‍ മാഡ്രിഡ്‌ ടീമുകളുടെ മത്സരഫലത്തിനായും കൂടെ കാത്തിരിക്കണം.

Leave a comment