താന്‍ ക്ലബില്‍ നിന്നും പുറത്ത് പോകിലെന്ന് പിര്‍ലോ
ഞായറാഴ്ച എസി മിലാനെതിരെ മറ്റൊരു വലിയ തിരിച്ചടി നേരിട്ടെങ്കിലും യുവന്റസ് ഹെഡ് കോച്ച് എന്ന പദവിയിൽ നിന്ന് താൻ പിന്മാറില്ലെന്ന് ആൻഡ്രിയ പിർലോ.തുടർച്ചയായ ഒമ്പത് കിരീടങ്ങൾക്ക് ശേഷം യുവന്റസ് ആദ്യമായി സീരി എ കിരീടം നഷ്ട്ടപെടുതിയത് അവരുടെ ലെജന്‍റ് ക്ലബില്‍ ഉള്ളപോള്‍ ആണ് എന്നത് അദ്ദേഹത്തിനെ മാനസികമായി വേട്ടയാടുന്നുണ്ടാകും.
“രാജിവയ്ക്കുക? ഇല്ല, ഞാൻ മാറിനിൽക്കില്ല. ചില ബുദ്ധിമുട്ടുകൾക്കിടയിലും ഞാൻ വളരെ ആവേശത്തോടെയാണ് ഈ റോൾ ഏറ്റെടുത്തത്. ഞാൻ ഇപ്പോഴും ഈ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നു.ഇനിയും മൂന്ന് ഗെയിമുകൾ ബാക്കിയുണ്ട്, അതിനാൽ എന്നെ അനുവദിക്കുന്നിടത്തോളം കാലം ഞാൻ എന്റെ ജോലി തുടരും.”മത്സരശേഷം സ്കൈ സ്പോർട്സിനോട് സംസാരിച്ച പിർലോ പറഞ്ഞു.






































