European Football Foot Ball Top News

ലീഗ് 1 മോഹം ഉപേക്ഷിക്കാന്‍ പിഎസ്ജി തയ്യാറല്ല

May 9, 2021

ലീഗ് 1 മോഹം ഉപേക്ഷിക്കാന്‍ പിഎസ്ജി തയ്യാറല്ല

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി എങ്കിലും പാരീസ് സെന്റ് ജെർമെയ്ൻ ഈ ഞായറാഴ്ച ഗെയിം വീക്ക് 36 നായി റെന്നസിലേക്ക് പോകുമ്പോൾ ലിഗ് 1 കിരീടത്തിനായി അവരുടെ ശ്രമങ്ങള്‍ തുടര്‍ന്നേക്കും.നിലവില്‍ രണ്ടാം സ്ഥാനത്താണ് പിഎസ്ജി.ഒന്നാം സ്ഥാനത്തുള്ള  ലിലെയെക്കാള്‍ നാല് പൊയന്റിനു പുറകില്‍.എന്നാല്‍ അവരെക്കാള്‍ ഒരു മത്സരം കുറവാണു പിഎസ്ജി കളിച്ചിട്ടുള്ളത്.

ഇന്നത്തെ മത്സരത്തില്‍ എംബാപേ ഉണ്ടാകില്ല,അതെ സമയം ഇഡ്രിസ ഗ്യൂയി ആദ്യ ടീമിലേക്ക് ഇന്ന് മടങ്ങിയെത്തും.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഡി മരിയ നെയ്മര്‍ എന്നിവരെ ആശ്രയിച്ചിരിക്കും പിഎസ്ജിയുടെ മുന്നേറ്റം.മോശം ഫോമില്‍ ഉള്ള മൌറോ ഇക്കാര്‍ഡിക്ക് പകരം ഇന്നത്തെ ആദ്യ ഇലവനില്‍ മോയ്സേ കീന്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കും.നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം.

 

Leave a comment