ആദ്യ നാലില്‍ എത്താന്‍ യുവന്റസ് മിലാന് ടീമുകള്‍ കൊമ്പുകോര്‍ക്കുന്നു
ലീഗ് കിരീടം ഇന്റര്‍ മിലാന് കൊണ്ട് പോയെങ്കിലും ഇനിയും ആവേശകരമായ മത്സരങ്ങള്‍ ഇറ്റാലിയന്‍ സീരി എ യില്‍ ഉണ്ട്.അതില്‍ ഒന്നാണ് നാളെ രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് അലിയന്‍സ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന യുവന്റസ് എസി മിലാന് പോരാട്ടം.ലീഗ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനത് തുടരുന്ന യുവന്റസ് മിലാന് ടീമുകള്‍ക്ക് ആദ്യ നാലില്‍ എത്തേണ്ടത് വളരെ ഗൌരവപൂര്‍ണമായ വിഷയം ആണ്.
ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യത നേടുക എന്നതാണ് ലക്ഷ്യം എന്ന് എസി മിലാന് മാനേജര്‍ പിയോളി തറപിച്ചു പറഞ്ഞിരുന്നു.അതിനാല്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ളതിനാല്‍ അവര്‍ എങ്ങനെയും യുവന്റാസിനെ തിരെ കൈമെയ് മറന്നു പോരാടും.പിര്‍ലോയുടെ ഭാവി മനേജറല് കരിയറും ഇനിയുള്ള മത്സരങ്ങളില്‍ ആണ് തീരുമാനിക്കപ്പെടുക.






































