European Football Foot Ball Top News

ഇനി വിജയമില്ലാതെ ആഴ്സനലിന് നിക്കക്കള്ളിയില്ല

May 9, 2021

ഇനി വിജയമില്ലാതെ ആഴ്സനലിന് നിക്കക്കള്ളിയില്ല

ഞായറാഴ്ച വൈകുന്നേരം പ്രീമിയർ ലീഗിൽ  റിലഗേഷന്‍ ഭീഷണി നേരിടുന്ന വെസ്റ്റ് ബ്രോംവിച്ച് ആൽ‌ബിയോണിനെ യൂറോപ്പ ലീഗ് സെമി ഫൈനലില്‍ നിന്നും പുറത്തായ വിഷമം മറക്കാന്‍ ശ്രമിക്കുന്ന  ആഴ്സണല്‍ നേരിടും.ആഴ്സണലിന് തങ്ങളുടെ ഈ സീസണിലെ  മോശം ഹോം പ്രകടനം വളരെ തലവേദന പകരുകയാണ്.

ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും യൂറോപ്പ ലീഗ് ഫൈനലിലെത്താനുള്ള ആഴ്സണലിന്റെ ആഗ്രഹം അവസാനിച്ചു. വ്യാഴാഴ്ച വൈകുന്നേരം വിയാറയലിലേക്ക് ഗോളില്ലാത്ത സമനില വഴങ്ങിയ ശേഷം സ്പാനിഷ് ടീം ഫൈനലിലേക്ക്  2-1 ന് മുന്നേറി.ലീഗില്‍ പത്താം സ്ഥാനത്തുള്ള ആഴ്സണലിന്‍റെ പ്രകടനത്തില്‍ ആരാധകരും മാനേജ്മെന്റും തീരെ ത്രിപ്തര്‍ അല്ല.അതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ എങ്കിലും ടീമിന്‍റെ പ്രകടനം മെച്ചപെടുതാതെ അര്‍ട്ടെട്ടക്ക് രക്ഷയില്ല.

 

 

Leave a comment