European Football Foot Ball Top News

മ്യൂണിക്കിനിത് തുടര്‍ച്ചയായ ഒന്‍പതാം ലീഗ് കിരീടം

May 9, 2021

മ്യൂണിക്കിനിത് തുടര്‍ച്ചയായ ഒന്‍പതാം ലീഗ് കിരീടം

ബയേൺ മ്യൂണിച്ച് തുടർച്ചയായ ഒൻപതാമത്തെ ബുണ്ടസ്ലിഗ കിരീടം ശനിയാഴ്ച ആഘോഷിച്ചു, ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ 6-0ന് തകർത്തതും റോബർട്ട് ലെവാൻഡോവ്സ്കിയുടെ ഹാട്രിക്കും ഉള്‍പ്പടെ അവിസ്മരനീയം ആയിരുന്നു മ്യൂണിക്കിന്റെ ഇന്നലത്തെ പ്രകടനം. ഇന്നലത്തെ മത്സരത്തില്‍ ആര്‍ബി ലെപ്സിഗ് പരാജയപ്ത്പെട്ടത്  മൂലം മത്സരത്തിനു മുന്‍പ് തന്നെ മ്യൂണിക്ക് ബുണ്ടസ് ലിഗ ചാമ്പ്യന്മാര്‍ ആയിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോള്‍ നേടി കൊണ്ട് മ്യൂണിക്ക് തങ്ങളുടെ ആധിപത്യം തെളിയിച്ചിരുന്നു.ഹാട്രിക്ക് നേടിയ ലെവന്‍ഡോസ്ക്കി ഒരു സീസണില്‍ 40 ഗോള്‍ എന്ന ഗെര്‍ദ്ദ് മുള്ളറുടെ റെക്കോര്ഡിന് അടുത്തെത്തിയിട്ടുണ്ട്.39 ഗോള്‍ ആണ് ഇതുവരെ ലെവന്‍ഡോസ്ക്കി നേടിയിടുള്ളത്.അദ്ധേഹത്തെ കൂടാതെ മുള്ളര്‍,കൊമാന്‍,ലിറോയ് സാനെ എന്നിവരും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയിരുന്നു.

 

 

 

Leave a comment