ടോട്ടന്‍ഹാമിനെ ഞെട്ടിച്ച് ലീഡ്സ് യുണൈറ്റഡ്
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനെക്കുറിച്ചുള്ള എല്ലാ മോഹങ്ങളും മറക്കേണ്ടി വരും ടോട്ടന്‍ഹാമിന്.ടോട്ടൻഹാമിന്റെ നേരിയ പ്രതീക്ഷ ശനിയാഴ്ച ലീഡ്സിനോട് 3-1 ന് പരാജയപ്പെട്ടതോടെ അവസാനിച്ചു.13 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് സ്റ്റുവർട്ട് ഡാളസ് ലീഡ്സിനെ മുന്നിലെത്തിച്ചെങ്കിലും 25 ആം മിനുട്ടില്‍ ഹ്യുന്ഗ് മിന്‍ നേടിയ സമനില ഗോല ടോട്ടന്‍ ഹാമിന് പ്രതീക്ഷ നല്‍കി.
എന്നാല്‍ പാട്രിക് ബാംഫോർഡിന്റെ പതിനഞ്ചാമത്തെ ലീഗ് ഗോളിലൂടെ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ലീഡ്സ് വീണ്ടും മുന്നോട്ട് പോയി,മത്സരം തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കേ റോഡ്രിഗോ മൂന്നാമത്തേതും ഗോള്‍ നേടിയതോടെ ഒന്നിനെതിരെ മൂന്നു ഗോള്‍ വിജയം ലീഡ്സ് യുണൈറ്റഡ് നേടി.ടോട്ടന്‍ഹാമിന് ഇനി ആദ്യ നാലിലേക്ക് എത്തുന്നതിന് വലിയ എന്തെങ്കിലും അത്ഭുതം തന്നെ സംഭവിക്കണം.






































