സാഞ്ചോ ഡബിളില്‍ ഡോര്‍ട്ടുമുണ്ട്
ഡോര്‍ട്ടുമുണ്ട് ആര്‍ബി ലെപ്സിഗിനെതിരെ പൊരുതി നേടിയ വിജയവുമായി ലീഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.ഇനി രണ്ടു ലീഗ് മത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഒരു തോല്‍വിയോ സമനിലയോ ഡോര്‍ട്ടുമുണ്ടിന്റെ അടുത്ത ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടു ന്നത് തന്നെ പരുങ്ങലില്‍ ആയേക്കും.
മൊത്തത്തില്‍ അഞ്ചു ഗോള്‍ പിറന്ന മത്സരത്തില്‍ ജാഡന്‍ സാന്ച്ചോ നേടിയ ഇരട്ട ഗോളാണ് മത്സരത്തിന്റെ ഗതി മാറ്റിമറച്ചത് .7 ആം മിനുട്ടില്‍ മാര്‍ക്ക് റിയൂസ് ഗോള്‍ നേടി കൊണ്ട് ലീഡ് നെടുകയും പിന്നീട് 51 ആം മിനുട്ടില്‍ സാഞ്ചോ നേടിയ ഗോളിലും ഡോര്‍ട്ടുമുണ്ട് വിജയം ഉറപ്പിച്ചിരുന്നു.എന്നാല്‍ തുടരെ തുടരെ ഇരട്ട ഗോള്‍ നേടി കൊണ്ട് (ഡാനി ഒള്മോ,ലൂക്കാസ്) ലെപ്സിഗ് ബോള്‍ തിരിച്ച് തങ്ങളുടെ കോര്‍ട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നു.87 ആം മിനുട്ടില്‍ സാഞ്ചോ ഗോള്‍ നേടി കൊണ്ട് മത്സരത്തിലെ താരമായി.






































